ഗണിത ആശയങ്ങളിലും ഗണിത പ്രവർത്തനങ്ങളിലും കുട്ടികൾക്ക് കൂടുതൽ കൈത്താങ്ങ് നൽകുക ,ഗണിത സംബന്ധമായ കുട്ടികളുടെ സംശയങ്ങൾക്ക് നിവാരണം നടത്തുക എന്നീ ഉദ്ദേശങ്ങളോടെ ഞങ്ങളുടെ സ്കൂളിൽ ഗണിത ക്ലിനിക് പ്രവർത്തനം ആരംഭിച്ചു.പ്രസ്തുത സംരംഭത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എച്ച് എം ബീന ടീച്ചർ നിർവഹിച്ചു .എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് ഒരു മണിക്ക് ഗണിത ക്ലിനിക്ക് വഴി കുട്ടികളുടെ ഗണിത സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും ചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്യും.
No comments:
Post a Comment