കരിപ്പൂര് ഗവൺമെൻറ് ഹൈസ്കൂളിലെ ബഷീർ അനുസ്മരണ ദിനമായ "ഇമ്മിണി ബല്യ ഒന്ന് " വേഷമിട്ട വൈക്കം മുഹമ്മദ് ബഷീറും 10 കഥാപാത്രങ്ങളും ചേർന്ന് ഉദ്ഘാടനം ചെയ്തു . HM ശ്രീമതി ബീന ടീച്ചർ അധ്യക്ഷയായ ചടങ്ങിൽ വിദ്യാരംഗം കൺവീനർ ശ്രീമതി സുമി ടീച്ചർ സ്വാഗതം ആശംസിച്ചു. ആശംസകൾ അർപ്പിച്ച് സംസാരിച്ച ശ്രീ സുധീർ സാർ രസകരമായി ബഷീറിനെ കുറിച്ചുള്ള കഥ കുട്ടികൾക്ക് പകർന്നു നൽകി . ഇമ്മിണി ബല്യ ഒന്ന് പ്രമേയമാകുന്ന സ്കിറ്റും ബഷീറിൻറെ കൃതികളും കഥാപാത്രങ്ങളും ഉൾക്കൊള്ളുന്ന എൽ പി വിഭാഗം കുട്ടികളുടെ ഒപ്പന കളിയും അരങ്ങേറി .ഋതിക ഇമ്മിണി വലിയ ബഷീർ എന്ന കവിതയും ജ്യോതിമ വിശ്വവിഖ്യാതമായ മൂക്ക് എന്ന കൃതിയുടെ വായനാ അനുഭവവും കുട്ടികൾക്ക് സമ്മാനിച്ചു. ബഷീറിൻറെ പാത്തുമ്മയുടെ ആട് എന്ന നോവലിന്റെ ഓഡിയോ ബുക്ക് പ്രകാശനം എച്ച് എം ബീന ടീച്ചർ നിർവഹിച്ചു. അധ്യാപകരായ സജിത ടീച്ചറുടെയും സുധീർ സാറിനെയും ഭാർഗവീനിലയം എന്ന ചിത്രത്തിലെ ഗാനാലാപനം ചടങ്ങിന് മോടി കൂട്ടി. ഉച്ചയ്ക്കുശേഷം നീല വെളിച്ചം എന്ന സിനിമ പ്രദർശനം നടന്നു .
No comments:
Post a Comment