Monday, 3 June 2024

സ്കൂൾ പ്രവേശനോത്സവം:

 കരിപ്പൂര് ഗവൺമെൻറ് ഹൈസ്കൂളിൽ പ്രവേശനോത്സവം നെടുമങ്ങാട് മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പി വസന്തകുമാരി ഉദ്ഘാടനം ചെയ്തു.   പി ടി എ പ്രസിഡൻറ് ശ്രീ പ്രമോദ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വാർഡ് കൗൺസിലർമാരായ ശ്രീമതി. സംഗീത രാജേഷ്, ശ്രീമതി.സുമയ്യ മനോജ് എന്നിവർ സന്നിഹിതരായിരുന്നു.  ഒന്നാം ക്ലാസിൽ പുതുതായി പ്രവേശനം ലഭിച്ച കുട്ടികൾക്ക് നെടുമങ്ങാട് മുനിസിപ്പാലിറ്റി ബാഗും,കുടയും വിതരണം ചെയ്തു. പ്രീ പ്രൈമറി കുട്ടികൾക്ക് എബിലിറ്റി എയ്ഡ്സ് സെൻറർ പഠനോപകരണങ്ങൾ നൽകി. ,1994 പൂർവവിദ്യാർത്ഥി കൂട്ടായ്മ പഠനോപകരണങ്ങൾ നൽകി. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് അധ്യാപകനായ  ശ്രീ . സുധീർ നയിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ബീന കെ പി,എസ്എംസി ചെയർമാൻ ശ്രീ ലൈജു, എം പി ടി എ പ്രസിഡൻറ് ശ്രീമതി . ബിജി എസ് നായർ, യുവ എഴുത്തുകാരിയും കരിപ്പൂര് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയുമായ ശാലിനി എന്നിവർ സംസാരിച്ചു.







No comments:

Post a Comment