Wednesday, 19 June 2024

വായനാദിനം ,വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

 വായനാദിനാചരണം ,വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ഇവയ്ക്ക് പിടിഎ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എച്ച് എം ബീന ടീച്ചർ സ്വാഗതം ആശംസിച്ചു വിദ്യാരംഗത്തിന്റെ ഉദ്ഘാടനം സ്കൂൾ  ലൈബ്രറിയിൽ നിന്നും കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച 9 ബി യിലെ വിദ്യാർത്ഥിനികളായ സൂര്യ ,വർണ്ണന ഇവർ ചേർന്ന് നിർവഹിച്ചു .എച്ച് എസ് വിഭാഗം കുട്ടികളുടെ വീഡിയോ പ്രദർശിപ്പിച്ചു. പുസ്തക പരിചയം ഗ്രൂപ്പ് സോങ് ,ഡാൻസ്, പ്രസംഗം മുതലായ പരിപാടികൾ അരങ്ങേറി. പ്രസ്തുത പരിപാടിക്ക് അധ്യാപകർ ,പിടിഎ അംഗങ്ങൾ ഇവർ ആശംസയും ,ആശ ടീച്ചർ നന്ദിയും രേഖപ്പെടുത്തി.










No comments:

Post a Comment