Monday, 11 August 2025

സ്കൂൾ സുരക്ഷാസമിതി

   സ്കൂൾ സുരക്ഷാസമിതിയുടെ മീറ്റിംഗ് ഇന്ന് നാലുമണിക്ക് ചേർന്നു.നെടുമങ്ങാട് കെഎസ്ഇബി സബ് എഞ്ചിനീയർ,പൂവത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ,കരിപ്പൂർ വില്ലേജ് ഓഫീസർ ,നെടുമങ്ങാട് ഫയർഫോഴ്സ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ, പിടിഎ അംഗങ്ങൾ, എംപിടിഎ ,എസ്എംസി അംഗങ്ങൾ ,അധ്യാപക പ്രതിനിധികൾ ഇവർ യോഗത്തിൽ പങ്കെടുത്തു.സ്കൂളിൽ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട പ്രധാന നടപടികൾ യോഗം ചർച്ച ചെയ്യുകയും അതിനനുസരിച്ച് വേണ്ട സുരക്ഷാ മാർഗങ്ങൾ അടിയന്തിരമായി നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തു.




 

No comments:

Post a Comment