കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഇരുനില മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട സംഘാടകസമിതി യോഗം രണ്ടുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്നു.നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വസന്തകുമാരി,വിവിധ വാർഡ് കൗൺസിലർമാർ ,മറ്റു മേഖലകളിലെ പ്രതിനിധികൾ ,അപിടിഎ ,എം പിടിഎ, എസ് എം സി അംഗങ്ങൾ, അധ്യാപകർ ഇവർ യോഗത്തിൽ പങ്കെടുത്തു. നഗരസഭ ചെയർപേഴ്സൺ ചെയർമാൻ ആയും എച്ച് എം കൺവീനറായും ചുമതലയേറ്റയോഗത്തിൽ ഇതര കമ്മറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു.
No comments:
Post a Comment