

പരീക്ഷ നടത്തിയ കുട്ടിയുടെ അനുഭവം
അദ്ധ്യാപകരുടെ മേല്‍ നോട്ടത്തില്‍ മാത്രം പരീക്ഷ എഴുതി ശീലിച്ചിട്ടുള്ള അനുഭവമേ എനിക്കുള്ളൂ.പരീക്ഷ നടത്തിയപ്പോള്‍ ഒരു ഉത്തരക്കടലാസിനെ അദ്ധ്യാപകര്‍ എങ്ങനെയാണു വിലയിരുത്തുന്നതെന്നു മനസ്സിലായി.ഒരു പരീക്ഷയ്ക്ക് ആവശ്യമായ ചോദ്യക്കടലാസിന്റെ നിര്‍മാണം മുതല്‍ മൂല്യനിര്‍ണയം വരെയുള്ള ഘട്ടങ്ങളില്‍ പങ്കാളിയാകാന്‍ കുട്ടികള്‍ സംഘടിപ്പിച്ച ഈ പരീക്ഷയിലൂടെ സാധിച്ചു.ഇതോടെ ഉത്തരമെഴുത്ത് എന്നത് ചോദ്യ നിര്‍മാണത്തെക്കാള്‍ നിസ്സാരമാണെന്ന് മനസ്സിലായി. തികച്ചും വ്യത്യസ്തമായ ഒരനുഭവം!
-അനില അരവിന്ദ്
10.എ
പരീക്ഷ എഴുതിയ ആളിന്റെ അനുഭവം
എന്റെ ചങ്ങാതിമാര്‍ തന്നെ തയ്യാറാക്കിയ ചോദ്യങ്ങളുടെ നിലവാരം എന്നെ അമ്പരപ്പിച്ചു.ഒരു പത്താം ക്ലാസ്സ് പരീക്ഷയിലെ ചോദ്യങ്ങളുടെ മേന്മ അവയ്ക്കുണ്ടായിരുന്നു.അനുവദിച്ചിട്ടുള്ള സമയത്തിനുള്ളില്‍ ഉത്തരങ്ങള്‍ എഴുതിത്തീര്‍ക്കുവാന്‍ പറ്റി. ഞങ്ങളില്‍ എത്ര പേര്‍ പരീക്ഷയ്ക്കെത്തിച്ചേര്‍ന്നു എന്നറിയാന്‍ പരീക്ഷ നടത്തിയ കൂട്ടുകാര്‍ കൃത്യമായ രേഖകളും തയ്യാറാക്കി.
-അബിജിത്ത്
10.ബി